Advertisment

ബിഷപ്പ്മൂർ ബാസ്ക്കറ്റ് ബോൾ അക്കാദമി മാവേലിക്കരയുടെ അവധിക്കാല പരിശീലന ക്യാമ്പ് സമാപിച്ചു

New Update

publive-image

Advertisment

ബിഷപ്പ്മൂർ ബാസ്ക്കറ്റ് ബോൾ അക്കാദമി (ബിംബ), മാവേലിക്കരയുടെ

അവധിക്കാല പരിശീലന ക്യാമ്പ് സമാപനം കോളേജ് ഹോസ്റ്റൽ മൈതാനത്ത് നടത്തപ്പെട്ടു.ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ശ്രീ വി ജി വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു .നൂറോളം വരുന്ന പെൺകുട്ടികൾ പങ്കെടുക്കുന്ന ജില്ലയിലെ ഏറ്റവും മികച്ച പെൺകുട്ടികളുടെ ക്യാമ്പാണ് നടന്നതെന്ന് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.

വരും നാളുകളിൽ ഇവരുടെ തുടർ പരിശീലനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും സൂചിപ്പിച്ചു മുൻ ജൂനിയർ ഇന്ത്യൻ ടീം ക്യാപ്റ്റൻ മോനിഷ് വിൽസൺ മുഖ്യാതിഥിയായി സംസ്ഥാന സബ്ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച അക്കാദമിയിലെ കായികതാരങ്ങൾക്ക് ഉപകാരങ്ങൾ നൽകി.

പ്രൊഫ ബോബി ഉമ്മൻ കുര്യൻ്റെ അധ്യക്ഷതയിൽ മുൻ അന്തർദേശീയ ബാസ്ക്കറ്റ് ബോൾ താരം വിനീത് രവി മാത്യു, ബിഷപ്പ് മൂർ കോളേജ് പ്രിൻസിപ്പൽ ഡോ :രഞ്ജിത്ത് മാത്യു എബ്രഹാം ,ബിനു തങ്കച്ചൻ, ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സുജ ജോഷ്വാ, സുയോഗ് യോഗ ഫൗണ്ടറായ സുധീരൻ രാമചന്ദ്രക്കുറുപ്പ്, മുൻ കായിക അധ്യാപകനും മാവേലിക്കര ഫുട്ബോൾ അക്കാദമിയുടെ സ്ഥാപകനുമായ ഡേവിഡ് ജോസഫ്, മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനായ ഫാദർ ജോബി കെ ജോൺ, സുദീപ്, രാജ്‌മോഹൻ,ബിഷപ്പ്മൂർ കോളേജ് കായിക അധ്യാപകരായ സിജി. പി.ജോർജ്,ജിൽസ് വർഗീസ് എന്നിവർ സംസാരിച്ചു.

Advertisment