Advertisment

കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഏകദിന ഉല്ലാസയാത്ര അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും

New Update

തണ്ണിത്തോട് : തണ്ണിത്തോട് അടവി ഇക്കോ ടൂറിസം കേന്ദ്രം – കോന്നി ആനക്കൂട് – കുംഭാവുരുട്ടി വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടും. ആദ്യ യാത്ര ഇന്ന് രാവിലെ 6ന് കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ അബ്ദുൽ നിഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. 8ന് തണ്ണിത്തോട് അടവി ഇക്കോ ടൂറിസം സെന്ററിൽ എത്തി. കഫേ വനശ്രീയിലെ പ്രഭാതഭക്ഷണം, കുട്ടവഞ്ചി സവാരി, കോന്നി ആനക്കൂട് സന്ദർശനം എന്നിവയ്ക്ക് ശേഷം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് യാത്ര തിരിക്കും.

publive-image

കുംഭാവുരുട്ടിയിൽ കുളിച്ച് അച്ചൻകോവിൽ ക്ഷേത്രത്തിൽ ദർശനം നടത്തി രാത്രി 8.30ന് കൊല്ലത്ത് മടങ്ങിയെത്തും വിധമാണ് യാത്ര. ബസ് ചാർജ് ഒരാൾക്ക് 600 രൂപ. കൊല്ലത്ത് നിന്ന് ഇവിടേക്കുള്ള അടുത്ത യാത്ര 28ന്. വിജയമാണെങ്കിൽ എല്ലാ ജില്ലകളിൽ നിന്നും യാത്ര ആരംഭിക്കുമെന്ന് ബജറ്റ് ടൂറിസം സിഇഒ സാം ലോപ്പസ് അറിയിച്ചു.

Advertisment