Advertisment

പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു

New Update

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊടുമൺ സ്വദേശി മണി (57) ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. കൊടുമൺ സ്വദേശിനി സുജാതയും (50) ഇന്നു രാവിലെ മരിച്ചിരുന്നു.

publive-image

ഇന്നലെയും എലിപ്പനി നിമിത്തം ഒരു മരണം ജില്ലയിൽ സ്ഥിരീകരിച്ചിരുന്നു. അടൂർ പെരിങ്ങനാട് സ്വദേശി രാജന്‍ (60) എന്നയാളാണ് ഇന്നലെ മരിച്ചത്. ഇതോടെ രണ്ടു ദിവസത്തിനിടെ പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Advertisment