Advertisment

മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു

New Update

കരുനാഗപ്പള്ളി : മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ താലൂക്കിൽ രണ്ടിടത്ത് ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു. കല്ലേലിഭാഗം എസ്എൻ‍ടിടിസിയിലും, വടക്കുംതല കൊല്ലക സിഎംഎസ് എൽപി സ്കൂളിലുമാണ് ക്യാംപുകൾ തുറന്നത്. കല്ലേലിഭാഗത്തെ ക്യാംപിൽ 20 പേരും വടക്കുംതലയിലെ ക്യാംപിൽ 24 പേരുമാണുള്ളത്. ആവശ്യം വരികയാണെങ്കിൽ കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങാനുള്ള ഒരുക്കങ്ങളും തഹസിൽദാരുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment

publive-image

കിഴക്കൻ മേഖലകളിൽ നിന്ന് പള്ളിക്കലാർ വഴി ഒഴുകി എത്തുന്ന വെള്ളം ശരിയായ നിലയിൽ ഒഴുകി നീങ്ങാതിരുന്നതിനെ തുടർന്നു തഴവ, പാവുമ്പ, തൊടിയൂർ പ്രദേശങ്ങളിലെ പള്ളിക്കലാറിന്റെ തീരപ്രദേശങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയിലായി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കന്നേറ്റി പാലത്തിനോട് ചേർന്നു നിർമിക്കുന്ന പുതിയ പാലം നിർമാണത്തിനായി ഈ ഭാഗത്ത് ബണ്ട് കെട്ടിയതോടെ ജലമൊഴുക്ക് തടസ്സപ്പെട്ടിരുന്നു.

മഴ ശക്തമായി പള്ളിക്കലാറിലെ വെള്ളം കര കവിയാൻ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം ബണ്ടിന്റെ ഒരു ഭാഗം തുറന്നു വിട്ട് ജലം ഒഴുക്കി വിട്ടിരുന്നു. രാത്രിയിൽ പെയ്ത മഴയിൽ കുടുതൽ വെള്ളം പള്ളിക്കലാറിൽ നിറഞ്ഞ് കവിഞ്ഞതോടെ നഗരസഭ 15, 16 ഡിവിഷനുകൾ, കല്ലേലിഭാഗം തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കയറി തുടങ്ങി.

ഈ പ്രശ്നം സി.ആർ.മഹേഷ് എംഎൽഎ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതോടെ ഇന്നലെ കുടുതൽ ജെസിബികൾ കൊണ്ടു വന്ന് ബണ്ടിന്റെ കുടുതൽ ഭാഗങ്ങൾ പൊളിച്ച് വെള്ളമൊഴുക്ക് ക്രമപ്പെടുത്തി. പള്ളിക്കലാർ വഴി ഒഴുകി എത്തുന്ന ജലം കന്നേറ്റി കായൽ വഴി ടിഎസ് കനാലിലേക്കും, വട്ടക്കായലിലേക്കും ഒഴുകി നീങ്ങിയില്ലെങ്കിൽ പള്ളിക്കലാറിന്റെ കന്നേറ്റി കായലിന്റെയും വശങ്ങൾ വെള്ളക്കെട്ടിലാകും.

Advertisment