Advertisment

സംസ്കൃത സർവ്വകലാശാലയിൽ ലോക സാമൂഹ്യ പ്രവർത്തനദിനം ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക സാമൂഹ്യ പ്രവർത്തനദിനം ആചരിച്ചു. അങ്കമാലി ബി. ആർ. സി. യുടെ കീഴിലുളള ഭിന്നശേഷി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കാലടി മുഖ്യ കാമ്പസിൽ സംഘടിപ്പിച്ച പരിപാടിയിൽ ചലച്ചിത്രതാരം ആന്റണി പെപ്പെ, നൃത്തവിഭാഗം അധ്യാപകരായ ആർ എൽ വി രാമകൃഷ്ണൻ, കലാമണ്ഡലം വേണി, ശില്പവിഭാഗം അധ്യാപകൻ എൻ. കുഞ്ഞിക്കുട്ടൻ എന്നിവർ പങ്കെടുത്തു.

ആസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രെങ്ങ്ത് ബേസ്ഡ് പ്രാക്ടീസിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയ, ശ്രീലങ്ക, കെനിയ, നേപ്പാൾ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ സർവ്വകലാശാലകളുടെ സാമൂഹ്യ പ്രവർത്തനവിഭാഗങ്ങളുമായി ചേർന്ന് നടത്തിയ അന്താരാഷ്ട്ര വെബിനാറിൽ സംസ്കൃത സർവ്വകലാശാല സോഷ്യൽ വർക്ക് വിഭാഗം മേധാവി പ്രൊഫ. ഡോ. ജോസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി.

വെബിനാറിനെത്തുടർന്ന് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസർ ഷംനാദ് വി. എ. വിദ്യാർത്ഥികളുമായി സംവദിച്ചു. ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് കാലടി സംസ്കൃത സർവ്വകലാശാലയിലെ സോഷ്യൽവർക്ക് അസോസിയേഷൻ ഫോർ സ്റ്റുഡന്റ്സിന്റെ നേതൃത്വത്തിൽ തെരുവ് നാടകവും പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനിങ്ങും തുടർന്ന് ക്യാമ്പസ് ശുചീകരണവും നടത്തി.

Advertisment