Advertisment

വിവാഹ മേക്കപ്പിനിടെ പീഡനം; പ്രതി അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : വിവാഹ മേക്കപ്പിനിടെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.നാലു കേസുകളാണ് നിലവിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കല്യാണ ദിവസം മേക്കപ്പിനായി എത്തുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസാരി ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രൊഫഷണൽ വൈരാഗ്യമാണ് ആരോപണങ്ങൾക്ക് കാരണമെന്നും മറ്റു ചില മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ആരോപണം ഉന്നയിച്ച യുവതികൾക്ക് പിന്നിലെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.

കഴിഞ്ഞ ആഴ്ച അൻസാരിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിഷയത്തിൽ സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇത് പ്രകാരം ഇന്ന് സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും. ജസ്റ്റിസ് പി. ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്. വിദേശത്ത് താമസിക്കുന്ന യുവതിയടക്കമാണ് അൻസാരിയ്‌ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്.

Advertisment