Advertisment

ഡി വൈ എഫ് ഐ തൃപ്പൂണിത്തറ ബ്ലോക്ക് കാൽനട പ്രചരണ ജാഥ പര്യടനം നടത്തി

New Update

publive-image

തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ തൃപ്പൂണിത്തറ ബ്ലോക്ക് കാൽനട പ്രചരണ ജാഥ പര്യടനം ആരംഭിച്ചു. മുളന്തുരുത്തി പള്ളിത്താഴത്ത് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ലിജോ ജോർജ് അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റൻ ബ്ലോക്ക് സെക്രട്ടറി കെ വി കിരൺരാജ്, സി പി ഐ എം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി ഡി രമേശൻ എന്നിവർ സംസാരിച്ചു. എരുവേലി ചോറ്റാനിക്കര കരിങ്ങാച്ചിറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഇരുമ്പനം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ കെ വി കിരൺരാജ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ടി അഖിൽദാസ്, ജാഥ മാനേജർ വൈശാഖ് മോഹനൻ ജാഥ വൈസ് ക്യാപ്റ്റൻ പി എ അശ്വതി, എൻ എസ് സുജിത്ത്, അമൽ അപ്പുക്കുട്ടൻ, എം വി രഞ്ജിത്ത്, കെ ഹരികൃഷ്ണൻ, ശ്രീലാൽ പങ്കജാക്ഷൻ, അരുൺ പോട്ടയിൽ, പി ശ്രീജിത്ത്, വി എഫ് ഫാസിൽ, രണദേവ് ചന്ദ്രപ്പൻ, എം എം റനീഷ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഉദ്ഘാടനം ചെയ്തു.നാളെ രാവിലെ ഏരൂർ ലേബർ കോർണറിൽ നിന്ന് ആരംഭിച്ച് നെട്ടൂർ ധന്യ ജംഗ്ഷനിൽ സമാപിക്കും.

Advertisment