Advertisment

സച്ചാർ-പാലോളി കമ്മിറ്റി നിർദ്ദേശങ്ങൾ പൂര്‍ണമായും നടപ്പിലാക്കുക: അംജദ്‌ അലി ഇ.എം

New Update

publive-image

Advertisment

തിരുവനന്തപുരം: സച്ചാർ-പാലോളി കമിറ്റി നിർദ്ദേശങ്ങൾ പൂർണമായും നടപ്പിലാക്കണമെന്ന് എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ്‌ അംജദ്‌ അലി എ.എം. പാലോളി കമ്മീഷൻ റിപ്പോർട്ട് ശിപാർശകൾ മുഴുവൻ നടപ്പിലാക്കുക, മുസ്‌ലിം സമുദായത്തോടുള്ള പിണറായി സർക്കാരിൻറെ വഞ്ചന അവസാനിപ്പിക്കുക എന്ന തലക്കെട്ടിൽ എസ്ഐഒ സംസ്ഥാന കമ്മിറ്റി നിയമസഭയിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ​ച്ചാ​ർ, പാ​ലോ​ളി ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മുസ്ലിം സമുദായത്തിനായി ന​ട​പ്പാ​ക്കി​യ ​സ്​​കോ​ള​ർ​ഷി​പ്പു​ക​ളു​ടെ അ​നു​പാ​തം മാ​റ്റി സർക്കാർ ഉ​ത്ത​ര​വി​റ​ക്കിയ നടപടി മുസ്ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചനയാണെന്നും സച്ചാർ പാലോളി നിർദേശങ്ങൾ അട്ടിമറിച്ച പിണറായി സർക്കാറിനെ തെരുവിൽ വിചാരണ ചെയ്യാൻ തന്നെയാണ്‌ തീരുമാനമെന്നും മുസ്‌ലിം സമുദായത്തോട് ചെയ്യുന്ന കടുത്ത വഞ്ചന അവസാനിപ്പിച്ച് ഇടത് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത സച്ചാർ പാലോളി നിർദേശങ്ങൾ നടപ്പിൽ വരുത്തും വരെ ജാഗ്രതയോടെ തെരുവിൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

മുസ്‌ലിം സമുദായത്തോട് വിവേചനം നിറഞ്ഞ ഏതു നടപടിയും ആകാം എന്ന നിലപാട്‌ തിരുത്തണമെന്നും സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമാക്കിയ സർക്കാർ ഉത്തരവ് അതിന്റെ ഉദാഹരണമാണെന്നും സച്ചാർ കമ്മിറ്റിയുടെ നിർദ്ദേശങ്ങളെ ഫലത്തിൽ അട്ടിമറിച്ച വഞ്ചനാപരമായ ഉത്തരവിനെതിരെ സമരങ്ങളുമായി മുന്നോട്ട്‌ പോകാൻ തന്നെയാണ്‌ തീരുമാനമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അൻ വർ സലാഹുദ്ധീൻ, മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറിമാരായ സ ഈദ്‌ കടമേരി, റഷാദ്‌ വി.പി, തശ്‌ രീഫ്‌ കെ.പി, ഷറഫുദ്ധീൻ നദ്‌ വി, ജില്ലാ പ്രസിഡന്റ്‌ ഫാസിൽ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സംസ്ഥാന നേതാക്കളായ അബ്ദുൽ ജബ്ബാർ ആലങ്കോട്‌, ന ഈം ഗഫൂർ, ഇസ്‌ഹാഖ്‌ എറണാകുളം, അൽതാഫ്‌ കൊല്ലം, ജില്ലാ നേതാക്കളായ നജീബ്‌ പാലോട്‌, റസീം ഷാജഹാൻ, അബ്ദുല്ല തുടങ്ങിയവർ മാർച്ചിന്‌ നേതൃത്വം നൽകി.

sio
Advertisment