Advertisment

ഇംഗ്ലീഷ് സംസാരത്തിലേക്ക് ഇനി ഒരു സൂമിൻറെ മാത്രം അകലം... പുതിയ സൗജന്യ പരിശീലന പദ്ധതിക്ക് തുടക്കമിട്ട് ബാബ അലക്സാണ്ടര്‍

New Update

publive-image

Advertisment

വിദ്യാഭ്യാസ യോഗ്യതകൾ പലത് ഉണ്ടായിട്ടും ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി വീണ്ടും എത്തിയിരിക്കുകയാണ് പ്രശസ്ത സ്പോക്കൻ ഇംഗ്ലീഷ് ട്രെയിനർ ബാബാ അലക്സാണ്ടർ. ഇത്തവണ സൂം മധ്യമത്തിലൂടെ സോഷ്യൽ മീഡിയ വഴിയുള്ള സൗജന്യ ലൈവ് പ്രാക്ടിക്കൽ ക്ലാസ്സാണ് അദ്ദേഹം പഠിതാക്കൾക്കായി ക്രമീകരിച്ചിരിക്കുന്നത്.

അടുത്ത അധ്യാപക ദിനമായ 2021 സെപ്റ്റംബർ 5 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി 4 മണിക്കൂർ നീണ്ടുനിൽക്കുന്ന ലൈവ് പ്രാക്ടിക്കൽ ക്ലാസാണ് അദ്ദേഹം പൊതുജനങ്ങൾക്കായി സൗജന്യമായി നടത്തുക. തുടർന്നുവരുന്ന എല്ലാ ഞായറാഴ്ചകളിലും ഇതേസമയത്ത് ഈ ലൈവ് ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്.

നിരവധി വർഷങ്ങളായി നേരിട്ടും ഓൺലൈനായും ബാബാ ഈസി ഇംഗ്ലീഷ് എന്ന പേരിൽ സൗജന്യ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബാ അലക്സാണ്ടർ. പുതിയ ആശയങ്ങളും പഠന രീതികളുമാണ് ഈ പരിപാടിയെ മറ്റ് സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്.

അതുകൊണ്ടുതന്നെ ഒരു ലക്ഷത്തിൽ അധികം പേരാണ് 2019 ൽ അദ്ദേഹം ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ഈ സൗജന്യ പ്രോഗ്രാം പ്രയോജനപ്പെടുത്തിയത്. 2018 ൽ ഫേസ്ബുക്ക് മാധ്യമം വഴി ഇത്തരത്തിൽ സൗജന്യ ലൈവ് പ്രോഗ്രാം അദ്ദേഹം നടത്തിയിരുന്നു.

സാധാരണക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം നൽകുന്നതിനാൽ ഇതിനോടകം സമൂഹ ശ്രദ്ധനേടിയതാണ് അദ്ദേഹം ആവിഷ്കരിച്ച ബാബ ഈസി സ്പോക്കൻ ഇംഗ്ലീഷ് പരിശീലന പരിപാടി.

വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ഇതിന്റെ മൊഡ്യൂൾ.

സ്വന്തം അനുഭവങ്ങളിലൂടെയും, പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ ഈ ആശയങ്ങളും പഠന രീതിയും സമൂഹത്തിന് സൗജന്യമായി നൽകുമ്പോൾ അത് ഇംഗ്ലീഷിൽ സംസാരിക്കുന്നത് വലിയ സ്വപ്നമായി കൊണ്ടുനടക്കുന്ന സമൂത്തിലെ വലിയൊരുവിഭാഗം ആളുകൾക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ബാബ അലക്സാണ്ടര്‍.

ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേശീയ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എന്‍സിഡിസി) മാസ്റ്റർ ട്രെയിനറായ അദ്ദേഹം ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ കൂടിയാണ്.

ncdc
Advertisment