Advertisment

ജസ്റ്റീസ് വി. ബാലകൃഷ്ണ ഏറാടി അനുസ്മരണം ഡിസംബർ 30ന്

New Update

publive-image

Advertisment

കോഴിക്കോട്: സുപ്രീം കോടതി ജഡ്ജിയും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ പ്രഥമ പ്രസിഡന്റും ആയിരുന്ന ജസ്റ്റീസ് വി. ബാലകൃഷ്ണ ഏറാടിയുടെ പതിനൊന്നാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ഡിസംബർ 30ന് ഉച്ചയ്ക്ക് ശേഷം 4.30ന് ‘വെബിനാർ’ സംഘടിപ്പിക്കുന്നു.

ഉപഭോക്തൃ തർക്ക പരിഹാര സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റീസ് കെ. സുരേന്ദ്രമോഹൻ വെബിനാർ ഉൽഘാടനം ചെയ്യും. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി.ബി ബിനു ‘’പുതിയ ഉപഭോക്തൃ സംരംക്ഷണ നിയമം നടപ്പിലാക്കുന്നതിലെ വെല്ലുവിളികൾ‘’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.

ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.സി പോളച്ചൻ, കോഴിക്കോട് ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സിസി ജോസഫ്, എന്നിവർ പ്രസംഗിക്കുന്നതാണെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ.അജയൻ, സെക്രട്ടറി പത്മനാഭൻ വേങ്ങേരി എന്നിവർ അറിയിച്ചു.

Advertisment