Advertisment

മുട്ടുചിറ റോയൽ മാർബിൾ വളവ്: അപകടമേഖല

New Update

കടുത്തുരുത്തി: തിരക്കറിയ കോട്ടയം -എറണാകുളം റോഡിൽ മുട്ടുചിറ റോയൽ മാർബിൾ ഷോറൂമിനു മുന്നിലുള്ള കൊടുംവളവ് നിരന്തരം വാഹനാപകടത്തിന് ഇടയാക്കുന്നു.

Advertisment

കോട്ടയം ഭാഗത്തുനിന്നും കടുത്തുരുത്തി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വേഗം കൂട്ടുന്ന മേഖലയാണിത്.അതിവേഗത്തിൽ പാഞ്ഞ് വരുന്ന വാഹനങ്ങൾ വളവിന് തൊട്ടടുത്ത് എത്തുമ്പോഴാകും തിരിയ്ക്കേണ്ട സ്ഥിതിയിലേയ്ക്ക് എത്തുക.വരുന്ന അതേവേഗത്തിൽ തിരിച്ചാലും ബ്രേക്ചെയ്ത് തിരിച്ചാലും അപകടം സാധാരണയാണ്.

publive-image

ഇന്ധനം കൊണ്ടുപോകുന്ന വാഹനങ്ങളും സ്വകാരൃ ബസുകളും ട്രെയിലറുകളും ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും അമിതവേഗതയിലേ പോകൂ എന്ന നിർബന്ധബുദ്ധിയിലാണ്.

മള്ളിയൂർ ഭാഗത്തു നിന്നും വരുന്ന റോഡ് ചേരുന്നതും ഈ വളവിലാണ്.ആ റോഡിലേയ്ക്ക് പ്രവേശിയ്ക്കണ്ട വാഹനങ്ങളും അപകടമുണ്ടാക്കുന്നുണ്ട്.അടുത്ത് വരുമ്പോൾ മാത്രമേ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിയ്ക്കൂ.

കുറച്ച്നാളുകൾക്ക് മുൻപ് ഇവിടെ ഉണ്ടായ ട്രെയിലർ അപകടം ഭീകരമായിരുന്നു.റോയൽ മാർബിൾ ഷോറൂമിലേയ്ക്ക് ഇടിച്ചുകയറിയ ട്രെയിലർ കലുങ്കിലും കണ്ടെയിനർ ഷോറൂമിനകത്തും.ഷോറൂമിലെത്തിയ കസ്റ്റമേഴ്സ് ഓടിമാറിയതുകൊണ്ട് ആളപായം ഉണ്ടായില്ല.ഷോറൂമിനുള്ളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാട് പറ്റി.

publive-image

അപകടമുന്നറിയിപ്പ് നൽകുന്ന സ്പീഡ് ബ്രേക്കർ പോലീസ് വച്ചിട്ടുണ്ടങ്കിലും പ്രയോജനമില്ല.മുട്ടുചിറ ഭാഗത്തു നിന്നും വരുമ്പോൾ കലുങ്കിനു മുൻപിലും കോട്ടയം ഭാഗത്തു നിന്നും വരുമ്പോൾ വളവ് ആരംഭിയ്ക്കുന്നതിന് അൻപത് മീററർ മുൻപിലും റബ്ബിൾസ് സ്ഥാപിയ്ക്കാൻ അധികൃതർ തയ്യാറാകുകയും അത് വെളുത്ത ചായമടിച്ച് ഡ്രൈവർക്ക് കാണാൻ പാകത്തിലും ആക്കണം.

ഇനിയും ഒരപകടം ഉണ്ടാവുന്നതിനുമുൻപ് റബ്ബിൾസ് സ്ഥാപിയ്ക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

 

Advertisment