Advertisment

"ശരീര പോഷണ വൈകല്യങ്ങളും അതിന്റെ ഭക്ഷണക്രമത്തിലൂടെയുള്ള നിയന്ത്രണവും" എന്ന വിഷയത്തില്‍ എൻസിഡിസി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫയറിസ് സർക്കിള്‍ സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. "ശരീര പോഷണ വൈകല്യങ്ങളും അതിന്റെ ഭക്ഷണക്രമത്തിലൂടെയുള്ള നിയന്ത്രണവും" എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ഡോ. സതീഷ് ബാബു ബി.എൻ.വൈ.എസ് (ബാച്ചിലർ ഓഫ് പ്രകൃതി ചികിത്സയും യോഗചര്യയും) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഇന്ന് കുട്ടികളടങ്ങുന്ന ഈ സമൂഹം പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും പൊണ്ണത്തടിയും ഹൃദ്രോഗങ്ങളുമായി ഒട്ടേറെ ബുദ്ധിമുട്ടുകയും മരുന്നുകൾ കഴിക്കേണ്ടി വരുന്നവരുമാണ്. ഓൺലൈൻ ക്ലാസ്സുകളും ഓൺലൈൻ ജോലികളും ഈ കോറോണക്കാലത്ത് ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാൻ കാരണമാണ്.

സമൂഹത്തിന് ഏറെ ഉപകാര പ്രദമാകുന്ന ഈ സെമിനാറിലേക്ക് മുതിർന്നവർക്കും കുട്ടികൾക്കും പങ്കാളികളാകാം. സെപ്റ്റംബർ ‌ 19 ന് വൈകുന്നേരം 7 മണി മുതൽ 8.30 വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ+917356607194 (സബിത എം.ജി (സംഘടക). വെബ്സൈറ്റ്: http://www.ncdconline.org

ncdc
Advertisment