Advertisment

സ്വന്തം നാട്ടുകാരെയും ജോലി തട്ടിപ്പിനിരയാക്കി അഖില്‍ സജീവ്; കേസിന് പോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി

 2022 ഫെബ്രുവരി പതിനെട്ടാം തീയതി അഖില്‍ സജീവിന്റെ വള്ളിക്കോട്ടെ വീട്ടിലെത്തിയാണ് യുവാവ് ഒരു ലക്ഷം രൂപ അഖില്‍ സജീവിന് കൈമാറിയത്.

New Update
akhil sajeev

പത്തനംതിട്ട: നിയമന കേസ് തട്ടിപ്പ് പ്രതി അഖില്‍ സജീവ് തട്ടിപ്പിനിരയാക്കിയത് സ്വന്തം നാട്ടുകാരെയും. തട്ടിപ്പിനിരയാക്കപ്പെട്ട ആരെങ്കിലും കേസിന് പോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കലായിരുന്നു അഖില്‍ സജീവിന്റെ സ്ഥിരം രീതിയുണ്ടായിരുന്നത്.കേസിന് പോയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അഖില്‍ സജീവിന്റെ ഭീഷണി. സി.ഐ.ടി.യു നേതാവായ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ട് പ്രയോജനമില്ലെന്നും അഖില്‍ സജീവ് പറഞ്ഞിരുന്നതായി തട്ടിപ്പിനിരയായ യുവാവ് പറഞ്ഞു.

 2022 ഫെബ്രുവരി പതിനെട്ടാം തീയതി അഖില്‍ സജീവിന്റെ വള്ളിക്കോട്ടെ വീട്ടിലെത്തിയാണ് യുവാവ് ഒരു ലക്ഷം രൂപ അഖില്‍ സജീവിന് കൈമാറിയത്. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ ജോലി വാങ്ങി നല്‍കാം എന്നായിരുന്നു വാഗ്ദാനം.ഒടുവില്‍ ജോലി ലഭിക്കില്ല എന്ന് ഉറപ്പായതോടെ കൊടുത്ത പണം തിരികെ ചോദിച്ചു. പണം തിരികെ നല്‍കില്ലെന്നും താന്‍ സിഐടിയു നേതാവാണെന്നും കേസിന് പോയിട്ട് കാര്യമില്ലെന്നുമായിരുന്നു അഖില്‍ സജീവിന്റെ മറുപടിയെന്നും യുവാവ് പറഞ്ഞു.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് യുവാവ് പരാതി നല്‍കിരുന്നു. പരാതിക്കാരനും അഖില്‍ സജീവും സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതിക്കാരന്‍ സ്റ്റേഷനില്‍ എത്തി. എന്നാല്‍ അഖില്‍ സജീവ് സ്റ്റേഷനില്‍ ഹാജരായില്ല. ഫോണില്‍ പൊലീസിനോട് അഖില്‍ സജീവ് സംസാരിച്ചു. കേസുമായി മുന്നോട്ടു പോയാല്‍ അത്മഹത്യ ചെയ്യുമെന്ന് അഖില്‍ സജീവ് പരാതിക്കാരനെ ഭീഷണിപ്പെടുത്തി. പരാതി നല്‍കിയിട്ടും പൊലീസ് അഖില്‍ സജീവിനെ പിടികൂടാന്‍ ശ്രമിച്ചില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ പ്രശാന്ത് വി കുറുപ്പ് പറഞ്ഞു

ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്ന അഖില്‍ സജീവിന്റെ വാക്ക് വിശ്വസിച്ചാണ് താന്‍ പണം കൈമാറിയതെന്ന് പരാതിക്കാരന്‍ പറയുന്നു.സി ഐ ടി യു ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അഖില്‍സജീവിനെ മാറ്റിയ കാര്യമൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.

pathanamthitta latest news
Advertisment