Advertisment

കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി ഹോട്സ്പോട്ട് 20 എണ്ണം

New Update

കൊല്ലം∙ ജില്ലയിലെ 20 കേന്ദ്രങ്ങൾ ഡെങ്കിപ്പനി ഹോട്സ്പോട്ടായതിന്റെ പശ്ചാത്തലത്തിൽ ഡിസ്ട്രിക്ട് വെക്ടർ കൺട്രോൾ (ഡിവിസി) യൂണിറ്റ് ബോധവൽക്കരണ നടപടികൾ തുടങ്ങി. ഡിവിസി യൂണിറ്റിലെ അൻപതോളം പ്രവർത്തകരുടെ നേതൃത്വത്തിലാണ് വീടുകൾ കയറിയും പഞ്ചായത്തുകളിലെ പ്രവർത്തകർക്കും ആവശ്യമായ ബോധവൽക്കരണം നടത്തുന്നത്.

Advertisment

publive-image

മഴ തുടർന്നാൽ ഡെങ്കിപ്പനി വ്യാപനം കുറയുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം. ഇടവിട്ടുള്ള മഴയാണ് ഡെങ്കിപ്പനി വ്യാപിപ്പിക്കുന്നത്. കുട്ടികൾക്കു മുതിർന്നവർക്കും കൊതുകു കടി കൊള്ളാതിരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ബോധവൽക്കരണത്തിലൂടെ ആവശ്യപ്പെടുന്നുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫിസർ  പറഞ്ഞു. എന്നാൽ, കൊതുകുകൾ മുട്ടയിട്ടു വളരാനുള്ള സാധ്യതകൾ പൂർണമായും ഇല്ലാതാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വീടിന്റെ ഉള്ളിലേക്കുള്ള കൊതുകിന്റെ പ്രവേശനം തടയാൻ ജനാലകളിൽ നെറ്റ് ഘടിപ്പിക്കാൻ ബോധവൽക്കരണത്തിൽ നിർദേശം നൽകുന്നുണ്ട്.

ജനാലകൾ തുറന്നിട്ടാലും നെറ്റ് പിടിപ്പിച്ചാൽ കൊതുകുകൾ വീടിനുളളിലേക്കു കടക്കില്ല. വെളിനല്ലൂർ, പൂയപ്പള്ളി, വെളിയം എന്നീ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിൽ ഫോഗിങ്, ബോധവൽക്കരണ ക്ലാസുകൾ എന്നിവ  നടത്തുന്നു. പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും ഹെൽത്ത് വിങ് കയറി ബോധവൽക്കരണം നടത്തി വരുന്നു. ചിറക്കര പഞ്ചായത്തിൽ പനി ബാധിച്ച് വിദ്യാർഥി മരിച്ച പോളച്ചിറ ഒഴുകുപാറയിൽ ഉൾപ്പെടെ ഫോഗിങ് അടക്കുമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുകയാണ്. കൊട്ടാരക്കര മേഖലയിൽ ഡെങ്കിപ്പനി വ്യാപനം ആശങ്കയായി തുടരുന്നു. ഇന്നലെയും 8 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊട്ടാരക്കര നഗരസഭയ്ക്ക് പുറമേ മൈലം ഗ്രാമപ്പഞ്ചായത്തിലും വീടു കയറിയുള്ള ആശാ പ്രവർത്തകരുടെ പ്രവർത്തനം മേഖലയിൽ സജീവമാണ്. പുനലൂർ നഗരസഭയിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് ഡെങ്കിപ്പനി അടക്കമുള്ള പകർച്ചപ്പനികളെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചിരുന്നു.

Advertisment