Advertisment

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എമർജൻസി ലാമ്പ് വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇലക്ട്രിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചു കടത്തിയ 30 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ സാജുദ്ദീനാണ് സ്വർണ്ണം കടത്തിയത്. എമർജൻസി ലാമ്പിലും എക്സ്റ്റൻഷൻ കോഡിലുമായാണ് സ്വർണ്ണം ഉണ്ടായിരുന്നത്.

എമർജൻസി ലാമ്പിന്റെ ബാറ്ററിയ്‌ക്കുള്ളിൽ മൂന്ന് തകിടുകളായാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. എക്സ്റ്റൻഷൻ കോഡിന്റെ വയറുകൾക്കുള്ളിൽ സ്വർണ്ണ നിർമ്മിത കോയിലുമായാണ് സ്വർണ്ണം ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വഴി ഹാൻഡ് മിക്‌സിയിൽ അനധികൃതമായി ഒളിപ്പിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. 90 ലക്ഷം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.

Advertisment