Advertisment

ലഹരിരഹിത കേരളത്തിന് കൂട്ടായ ശ്രമം വേണം: പ്രൊ ലൈഫ്

New Update

publive-image

Advertisment

കൊച്ചി: ലഹരിരഹിത കേരളമെന്ന സ്വപ്നം യാഥാര്‍ഥമാക്കുവാന്‍ എല്ലാ മതവിശ്വാസികളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും പരിശ്രമിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.

സമൂഹത്തിന് തളര്‍ച്ച നേരിടുമ്പോള്‍ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ക്ക് നിശബ്ദരായിരിക്കുവാന്‍ കഴിയില്ല. സീറോ മലബാര്‍ സഭയുടെ വിവിധ തലങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാമിലി, ലൈറ്റി &ലൈഫ് കമ്മീഷന്‍ നേതൃത്വം നല്‍കുന്നു. ലഹരിക്ക് എതിരെ സഭയിലും സമൂഹത്തിലും പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന കര്‍മ്മ പദ്ധതികള്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു.

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം സഭയിലെ എല്ലാ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ക്കാണ് കമ്മിഷനും പ്രൊ ലൈഫ് അപ്പോസ്തലേറ്റും നേതൃത്വം നല്‍കുന്നതെന്നും എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.

Advertisment