Advertisment

വെസ്റ്റേണ്‍ ഡിജിറ്റല്‍ ലോകത്തിലെ ആദ്യ 22 ടിബി ഹാര്‍ഡ് ഡ്രൈവ് ഇന്ത്യയില്‍ അവതരിപ്പിച്ചു

New Update

publive-image

Advertisment

കൊച്ചി: വെസ്‌റ്റേണ്‍ ഡിജിറ്റല്‍ ലോകത്തിലെ ആദ്യത്തെ 22 ടിബി ഹാര്‍ഡ് ഡ്രൈവ് ആയ അള്‍ട്രാസ്റ്റാര്‍ ഡിസി എച്ച്‌സി570 22 ടിബി ഹാര്‍ഡ് ഡ്രൈവ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യ വിപുലമായ ഡാറ്റാ വളര്‍ച്ചയിലേക്കും ഡാറ്റാ സെന്റര്‍ വികസനങ്ങളിലേക്കും കടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ വേളയിലാണ് ഇത് അവതരിപ്പിക്കുന്നത്.

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതും ഇതിന്റെ ആവശ്യം വര്‍ധിപ്പിക്കും. കമ്പനിയുടെ ദേശീയ ഡിസ്ട്രിബ്യൂട്ടര്‍മാരായ രാഷി പെരിഫിറല്‍സ്, ടെക് ടാറ്റ ഇന്ത്യ എന്നിവയിലൂടെ 22 ടിബി ഹാര്‍ഡ് ഡ്രൈവ് ലഭ്യമാകും. വരും ദശാബ്ദങ്ങളിലെ ഡാറ്റാ സെന്ററുകള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുകയാണെന്ന് വെസ്റ്റേണ്‍ ഡിജിറ്റല്‍ ഇന്ത്യ സെയില്‍സ് സീനിയര്‍ ഡയറക്ടര്‍ ഖാലിദ് വാനി പറഞ്ഞു.

കുറഞ്ഞ ടിസിഒ നിലയില്‍ കുറഞ്ഞ ചെലവില്‍ ഡാറ്റ ശേഖരിക്കാന്‍ ഇതു സഹായകമാകുമെന്ന് വെസ്റ്റേണ്‍ ഡിജിറ്റല്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ടിഐഎ വിപണന വിഭാഗം സീനിയര്‍ ഡയറക്ടര്‍ ജഗന്നാഥന്‍ ചെല്ലയ്യ ചൂണ്ടിക്കാട്ടി.

Advertisment