Advertisment

പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് നിരവത്ത് ബിജു മാധവൻ നിര്യാതനായി

New Update

publive-image

Advertisment

പെരുമ്പാവൂർ: മലയാളത്തിലെ അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റുകളിൽ ഒരാളായിരുന്ന പെരുമ്പാവൂർ വളയൻചിറങ്ങര നിരവത്ത് ബിന്ദുഭവനിൽ ബിജു മാധവൻ (49) അന്തരിച്ചു. കൊച്ചിൻ കലാഭവനിലൂടെ കലാരംഗത്തേയ്ക്കെത്തിയ ബിജു മിമിക്രിയിലും ആലാപനത്തിലും സീരിയൽ അഭിനയത്തിലും ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട്.

അർബ്ബുദബാധിതനായി രോഗശയ്യയിൽ ആയിരുന്നു. കലാരംഗത്തു നിന്നും വിട്ടുനിന്നതോടെ ചികിത്സയ്ക്കുപോലും വഴിയില്ലാതായിരുന്നു.

സിന്ധുവാണ് ഭാര്യ. കാശിനാഥ്, വേദഗായത്രി എന്നിവർ മക്കൾ. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വളയന്‍ചിറങ്ങര എന്‍.എസ്.എസ്. ഐ.ടി.ഐ.യ്ക്ക് സമീപം സഹോദരിയുടെ വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Advertisment