Advertisment

മയക്കുമരുന്ന് ആസക്തി തലച്ചോറിനെ ബാധിക്കുന്ന രോഗമാണ്; അഡ്വ. ചാർളി പോൾ

New Update

publive-image

Advertisment

ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്ക്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറിൽ " നശാ മുക്ത് ഭാരത് അഭിയാൻ " മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ ക്ലാസ് നയിക്കുന്നു.

കൊച്ചി : മയക്കുമരുന്ന് ആസക്തി സാമൂഹ്യ - ധാർമ്മിക പ്രശ്നം എന്നതിനേക്കാൾ തലച്ചോറിനെ ബാധിക്കുന്ന രോഗമാണെന്ന് " നശാ മുക്ത് ഭാരത് അഭിയാൻ " മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ പറഞ്ഞു. നമ്മുടെ ചിന്തയിലും കാഴ്ച്ചപ്പാടിലും സ്വഭാവത്തിലും മാറ്റം വരുത്തുന്ന രോഗമാണിത്.

publive-image

ഒറ്റത്തവണ ഉപയോഗം കൊണ്ടു പോലും ആസക്തിക്ക് അടിമയാകും എന്നതിനാൽ പരീക്ഷിച്ചു നോക്കാൻ പോലും കുട്ടികൾ ശ്രമിക്കരുത്. ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറിൽ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു ചാർളി പോൾ. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ജെയിൻ തോമസ് അധ്യക്ഷത വഹിച്ചു.

publive-image

ജലീൽ താനത്ത്, ആൻസി വർഗീസ്, രമ്യ ജോസഫ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെതുടർ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാൻ തീരുമാനിച്ചു. ആയിരത്തോളം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

 

Advertisment