Advertisment

മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് സ്പെഷല്‍ എഡിഷന്‍ ലവ് ബൈറ്റ്സ് കോയിനുകള്‍ അവതരിപ്പിച്ചു

New Update

publive-image

Advertisment

കൊച്ചി: മുത്തൂറ്റ് എം മാത്യു ഗ്രൂപ്പിന്‍റെ സ്ഥാപനമായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ലവ് ബൈറ്റ്സ് കോയിന്‍ എന്ന പേരില്‍ സ്പെഷല്‍ ലിമിറ്റഡ് എഡിഷന്‍ 24 കാരറ്റ് ഗോള്‍ഡ് കോയിനുകള്‍ അവതരിപ്പിച്ചു. വാലന്‍റൈസ് ദിനത്തിന്‍റെ പ്രതീകമായുള്ള ലവ് ബൈറ്റ്സ് കോയിനുകള്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റും മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് സ്ഥാപക ആര്‍ലിന്‍ അന്ന ഫിലിപ്പും ചേര്‍ന്ന് അവതരിപ്പിച്ചു.

മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സ് ചെയര്‍പേഴ്സണും മുഴുവന്‍ സമയ ഡയറക്ടറുമായ നിസ്സി മാത്യുവിന്‍റേയും സിഇഒ പി ഇ മത്തായിയും അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് ജിസ്സണ്‍ തോമസും സന്നിഹിതരായിരുന്നു. പ്രണയം, ഹൃദയം, ക്യൂപിഡ്, രണ്ട് ലവ് ബലൂണുകളിലുള്ള ഒരു പ്രണയലേഖനം എന്നിവ ഉള്‍ക്കൊള്ളുന്ന 24 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങള്‍ ചേര്‍ന്നതാണ് പ്രത്യേക വാലന്‍റൈന്‍സ് ഡേ പതിപ്പ്.

പോക്കറ്റില്‍ സൗകര്യപ്രദമായി വെക്കാവുന്ന 0.5 ഗ്രാം, ഒരു ഗ്രാം 24 കാരറ്റ് നാണയങ്ങള്‍ ആര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വാലന്‍റൈന്‍സ് ദിനത്തിലെ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ സമ്മാനമായി നല്‍കാനാവും.

തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ വാലന്‍റൈന്‍സ് ദിനം സവിശേഷമാക്കി മാറ്റാന്‍ സഹായിക്കുന്ന വിധത്തിലാണ് വിശിഷ്ടമായി കൈകളാല്‍ നിര്‍മ്മിച്ച ഈ ശ്രേണി രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് സ്ഫാപക അര്‍ലിന്‍ അന്ന ഫിലിപ്പ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സ് ശാഖകള്‍ സന്ദര്‍ശിച്ച് ബുക്കിങ് നടത്താം.

Advertisment