Advertisment

യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 7,130 കോടിയായി

New Update

publive-image

Advertisment

കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 7,130 കോടി രൂപ കടന്നതായി 2023 ജനുവരി 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2004 ഏപ്രില്‍ ഏഴിന് ആരംഭിച്ച പദ്ധതിയില്‍ 4.62 ലക്ഷം യൂണിറ്റ് ഉടമകളാണുള്ളത്.

വിവിധ മേഖലകളിലായുള്ള 74 ഓളം വരുന്ന കമ്പനികളിലായാണ് പദ്ധതിയുടെ വൈവിധ്യവല്‍ക്കരിച്ച നിക്ഷേപം. 69 ശതമാനം നിക്ഷേപവും മിഡ്ക്യാപ് കമ്പനികളിലാണ്. 19 ശതമാനം ചെറുകിട കമ്പനികളിലും ശേഷിക്കുന്നത് വന്‍കിട കമ്പനികളിലുമാണ്.

ചോളമണ്ഡലം, ഫെഡറല്‍ ബാങ്ക്, ശ്രീരാം ഫിനാന്‍സ്, ഭാരത് ഫോര്‍ജ്, ആസ്ട്രല്‍, എപിഎല്‍ അപ്പോളോ ട്യൂബ്സ്, പിഐ ഇന്‍ഡസ്ട്രീസ്, ഷാഫ്ലര്‍ ഇന്ത്യ, എംഫസിസ് തുടങ്ങിയവയിലാണ് ഏതാണ്ട് 25 ശതമാനത്തോളം നിക്ഷേപവും.

തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപത്തെ പിന്തുണക്കുന്ന രീതിയില്‍ മിഡ്ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായി യുടിഐ മിഡ്ക്യാപ് ഫണ്ടിനെ കണക്കാക്കാം.

Advertisment