Advertisment

ഗാർഹിക പീഡനത്തിന് പരാതി നൽകിയിട്ടും നടപടി എടുത്തില്ല; പരവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

New Update

publive-image

കൊല്ലം: പരവൂർ പൊലീസ് സ്റ്റേഷനു മുന്നിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. പരവൂർ  സ്വദേശിനി ഷംനയാണ് പൊലീസ് സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഷംന ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു.

ഈ പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ചാണ് പരവൂർ സ്വദേശിനി ഷംന സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് വാദം.

Advertisment