Advertisment

ചാത്തന്നൂരിൽ 'അതിജീവന്‍' എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്‍റെ 12-ാമത് രക്തദാനക്യാമ്പ് നടന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കൊല്ലം: ചാത്തന്നൂർ ആർ. ശങ്കർ കോളേജ് ഓഫ് ആർട്സ് & സയൻസിന്റെയും കൊല്ലം ഐഎംഎയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അതിജീവൻ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫസർ കെ. ജയപാലൻ (കൺവീനർ, എസ്എന്‍ഇഎസ്, കൊല്ലം) ഉദ്ഘാടനം ചെയ്തു. രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം. ഒരു ജീവനെ പിടിച്ചുനിർത്തുവാനുള്ള അപൂർവ്വഭാഗ്യമാണ് രക്തദാനത്തിലൂടെ കൈവരുന്നതെന്ന് അഭിപ്രായപ്പെട്ടു.

പ്രിൻസിപ്പൽ ഡെ. കമൽജിത്ത് സ്വാഗതവും ഡോ. അനിത ബാലകൃഷ്ണൻ (ഐഎംഎ കൊല്ലം), കിഷോർ അതിജീവൻ, ഡോ. അജയ് എസ്‌, പ്രൊഫ. ജി സുരേഷ്, ആൻസി സ്റ്റീഫൻ (എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ), പ്രമോദ് കാരംകോട് (മെമ്പർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്), രാജീവ്‌ (സെക്രട്ടറി അതിജീവൻ), അതിജീവൻ എക്സിക്യൂട്ടീവ് അംഗങ്ങളായ രാകേഷ്, ഷൈജു എന്നിവർ സംസാരിച്ചു.

publive-image

ഡോ. അനിത ബാലകൃഷ്ണന്റെ (ഐഎംഎ കൊല്ലം) നേതൃത്വത്തിൽ രക്‌തദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൂടാതെ അതിജീവൻ ബ്ലഡ്‌ ഡോനെഷൻ കോർഡിനേറ്റർ 'രക്‌തദാനം മഹാദാനം' എന്ന പുണ്യപ്രവർത്തിയെ അതിജീവനൊപ്പം പ്രവർത്തിച്ചുവരുന്ന അജിമോൻ, കാർത്തിക, ജാഫർ, ആദർശ്, അനൂപ്, വിനു തുടങ്ങിയവർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.

അതിജീവന്റെ ഈ ഒരു രക്തദാന ക്യാമ്പും നല്ലൊരു വിജയമാക്കാൻ പ്രയത്നിച്ച ഏവർക്കും അതിജീവൻ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ നന്ദി രേഖപ്പെടുത്തി.

Advertisment