Advertisment

പാരിപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളകേസിൽപെടുത്തി വേട്ടയാടുന്നുവെന്ന് ആരോപണം; സമരപരി പാടികളുമായി യൂത്ത് കോൺഗ്രസ്

New Update

publive-image

Advertisment

ചാത്തന്നൂർ: തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ പാരിപ്പള്ളി പൊലീസ് കള്ളക്കേസെടുക്കുന്നുവെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇതിനെതിരെ സമരപരിപാടി ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് പാരിപ്പളളി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ഡിവൈഎഫ്‌ഐ വിട്ട് യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചു.

ഡി.വൈ.എഫ്.ഐ യിൽ നിന്നും മനംമടുത്ത് യൂത്ത് കോൺഗ്രസിൽ ചേർന്ന് പ്രവത്തിക്കുന്നവർക്കെതിരെ പോലീസിനെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുന്നതിനെയും, കള്ളകേസ്സെടുപ്പിക്കുന്നതിനെതിരെയും യോഗം അപലപിച്ചു.

യൂത്ത് കോൺഗ്രസ്സ് ജില്ല വൈസ് പ്രസിഡണ്ട് അഖിൽ ഭാർഗവൻ യോഗം ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി മണ്ഡലം പ്രസിഡൻ്റ് രാഹുൽ സുന്ദരേശൻ അധ്യക്ഷനായി. ജില്ല സെക്രട്ടറി അരുൺകുമാർ, കോൺഗ്രസ് പരവൂർ ബ്ലോക്ക് പ്രസിഡൻ്റ് ബിജുപാരിപ്പള്ളി, ഐ.എൻ.റ്റി.യു.സി ജില്ല ജനറൽ സെക്രട്ടറി വിനോദ് പാരിപ്പള്ളി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ റീന മംഗലത്ത്, ഉഷാരാജൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാർ അനിൽ മണലുവിള, ആർ.ഡി.ലാൽ എന്നിവർ പ്രസംഗിച്ചു. എസ്.വിഷ്ണു, വിഷ്ണു കരിമ്പാലൂർ, ശരത് കരിമ്പാലൂർ, സന്തോഷ് മീനമ്പലം തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment