Advertisment

ചാത്തന്നൂർ മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ. ജി പ്രതാപവർമ്മ തമ്പാന് ചാത്തന്നൂരിൽ ആയിരങ്ങൾ അന്ത്യാഞ്ജലി നൽകി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ: ചാത്തന്നൂർ മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ. ജി പ്രതാപവർമ്മ തമ്പാന് ചാത്തന്നൂരിൽ ആയിരങ്ങൾ അന്ത്യാഞ്ജലി നൽകി.  തമ്പാൻ്റെ ഭൗതികശരീരം ചാത്തന്നൂർ ജംഗ്ഷനിൽ പ്രത്യേകമായി സജ്ജീകരിച്ച പന്തലിൽ പൊതുദർശനത്തിന് വെച്ചു.

ധനകാര്യ മന്ത്രി ബാലഗോപാൽ എംഎൽഎമാരായ പി.സി വിഷ്ണുനാഥ്, ജി എസ് ജയലാൽ എം എൽ എ, എം വിൻസെൻ്റ് എം എൽ എ, കോവൂർ കുഞ്ഞുമോൻ, മുൻ എംപി പീതാംബരക്കുറുപ്പ്, മുൻ എംഎൽഎ അഡ്വ.എൻ അനിരുദ്ധൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സദാനന്ദൻ പിള്ള, കോൺഗ്രസ് നേതാക്കന്മാരായ അഡ്വ. ബിന്ദു കൃഷ്ണ, നെടുങ്ങോലം രഘു, എസ് ശ്രീലാൽ, ശുഹൈബ്, എൻ ഉണ്ണികൃഷ്ണൻ, സിസിലി സ്റ്റീഫൻ, ബിജു പാരിപ്പള്ളി, സുന്ദരേശൻ പിള്ള, യുഡിഎഫ് നേതാക്കളായ അഡ്വക്കറ്റ് രാജേന്ദ്രപ്രസാദ്, രാജൻ കുറുപ്പ് പാരിപ്പള്ളി വിനോദ്, അരവിന്ദാക്ഷൻ, വട്ടകുഴിക്കൽ മുരളീധരൻ പിള്ള, പരവൂർ സജീവ്  പരവൂർ, സജി സാമുവൽ, മാണി പൂയപ്പള്ളി, അനിൽകുളമട, ബി അനിൽകുമാർ, സുരേഷ് ബാബു, എൻ എസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ചാത്തന്നൂർ മുരളി , ശ്രീനാഗേഷ്. തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

Advertisment