Advertisment

മൺചട്ടിയിൽ കഞ്ചാവ് ചെടി നട്ടു വളർത്തി: കൊല്ലത്ത് യുവാവ് അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം : കൊല്ലത്ത് വീടിന്റെ ടെറസിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടിയുമായി യുവാവ് അറസ്റ്റിൽ. ഇരവിപുരം വില്ലേജിൽ വാളത്തുംഗൽ ഭാഗത്ത് താമസിക്കുന്ന അനന്ദു രവിയാണ് മൺചട്ടിയിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയതിന് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളർച്ചയുണ്ട്.

പിടിയിലായ അനന്ദു രവി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണ്. കഞ്ചാവ് ലഭിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കഞ്ചാവിന്റെ അരികൾ ഇട്ട് ചെടി നട്ടു പിടിപ്പിച്ചതെന്ന് പ്രതി മൊഴി നല്കിയിട്ടുണ്ട്.

രാത്രികാലങ്ങളിൽ ഈ വീട്ടിൽ സ്ഥിരമായി യുവാക്കൾ വന്ന് തമ്പടിച്ച് കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ഇവരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ് നേതൃത്വം നൽകിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, അനീഷ്, ഗോപകുമാർ, സൂരജ്, അജീഷ് ബാബു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സ്‌നേഹ, വർഷ എന്നിവരും ഉണ്ടായിരുന്നു.

Advertisment