Advertisment

പൊതുജനങ്ങൾക്ക് താല്പര്യമില്ലാത്തതായ കെ റെയിൽ (സിൽവർ ലൈൻ) പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് കേരളാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ഹൈപവർ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

കടുത്തുരുത്തി: പൊതുജനങ്ങൾക്ക് താല്പര്യമില്ലാത്തതായ കെ റെയിൽ (സിൽവർ ലൈൻ) പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് കേരളാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ഹൈപവർ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

പരിസ്ഥിതിയുടെ ആഘാതം പഠിക്കാതെ നടത്തുന്ന ഈ പദ്ധതി മൂലം അയിരക്കണക്കിന് ഏക്കർ ഭൂമികൾ, വീടുകൾ, ആരാധനാലയങ്ങൾ, വൃക്ഷങ്ങൾ നദികൾ എന്നിവ നഷ്ടപ്പെടുത്തി ജനവാസ കേന്ദ്രങ്ങളിലൂടെ കെ റെയിൽ എന്ന ഭീകര വികസനം ആർക്ക് വേണ്ടിയാണന്ന് സർക്കാർ വ്യക്തമാക്കണം.

രണ്ട് വർഷമായി കോവിഡിന്റെ കാരണത്താൽ ലോക്ക് ഡൗണും തുടർന്ന് തീരാ കടവുമായി നിൽക്കുന്ന പൊതുജനങ്ങൾക്ക് ഭാരമാകുന്ന വികസനം എന്തിന് എന്ന് സർക്കാർ പൊതുജനത്തെ അറീയിക്കണം.

കെ റെയിലിന് പകരം കേരളത്തിലെ എല്ലാ ജില്ലകളിലും മിനി വിമാന താവളമാണ് ഏറ്റവും അഭികാമ്യമായിട്ടുള്ളത്., കെ റെയിലിന് ചിലവാക്കുന്ന പണത്തിന്റെ പകുതി മാത്രമാകും വിമാന പദ്ധതിക്ക് മുതൽ മുടക്ക് ഉണ്ടാക്കുക. മറ്റൊരു ഗുണം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആരും കുടിയിറക്കപ്പെടുകയോ, പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന അവസ്ഥയും കുറവുമായിരിക്കുമെന്ന് യോഗം വിലയിരുത്തി. കേരളാ പരിസ്ഥിതി സംരക്ഷണ സമിതി ഹൈപ്പർ കമ്മിറ്റി യോഗം സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി ഉത്ഘാടനം ചെയ്തു.

കെ റെയിലിനെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് കൊണ്ട് രൂക്ഷ സമരത്തിന് രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്രി ജോസ് കൊല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എസ് ജോൺ, ജസ്റ്റിൻ കല്ലുംമ്പുറം, ജേക്കബ് തോമസ്, തോമസ് പെരുവ , സാജു മാണി, മോഹനൻ പി പി, ലീലാമ്മ സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment