Advertisment

ജൈവകൃഷി സമൂഹത്തിന്റെ അഭാജ്യഘടകമാക്കുവാൻ ഓരോരുത്തരും രംഗത്ത് വരണം: കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവുർ: ഒരോ ഗ്രാമപഞ്ചായത്തിലും ജൈവകൃഷി അഭാജ്യഘടകമാക്കുവാൻ ഓരോരുത്തരും രംഗത്ത് വരണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു പറഞ്ഞു. അരീക്കര നാലാം വാർഡിൽ വെച്ച് ഉഴവൂർ കൃഷി ഭവനും ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച കർഷക സദസ്സും പ്രകൃതി കൃഷി ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറി പ്രസിഡന്റ് ഡോ സിന്ധു മോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ഡെന്നീസ് ജോർജ്ജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ രാമചന്ദ്രൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗം വി.സി സിറിയക്ക് കല്ലടയീൽ,ഷെറി മാത്യു, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.ആർ രാജേഷ്, ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്ക് എന്നിവർ പ്രസംഗിച്ചു.തുടർന്ന് റിട്ടയർ കൃഷി ഓഫീസർ കെ.കെ ശ്രീകുമാർ പ്രകൃതി കൃഷിയും ജൈവവളം നിർമ്മാണവുമായി ക്ലാസ് നയിച്ചു.

Advertisment