Advertisment

സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം - കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

രാമപുരം: രാഷ്ട്രീയത്തിലും സമസ്തമേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം പ്രവർത്തനവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, കേരളാ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരണമെന്നും അതിന് കേരള വനിതാ കോൺഗ്രസ് (എം) നേതൃത്വം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള വനിതാ കോൺഗ്രസ് (എം) രാമപുരം മണ്ഡലം കൺവൻഷനും വനിതാ ദിനാചരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് സ്മിത അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാദിന സന്ദേശം ജെയിൻ അലക്സും, മുഖ്യപ്രഭാഷണം വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് റാണി ജോസും നിർവഹിച്ചു.

സ്വാഗതം മണ്ഡലം സെക്രട്ടറി ജൂലി മാണിമംഗലവും, ലിസി ബേബി (സംസ്ഥാന വൈസ് പ്രസിഡന്റ്) സെല്ലി ജോർജ് (സംസ്ഥാന ട്രഷറർ) ജാൻസി ഫിലപ്പോസ് (ജില്ലാ വൈസ് പ്രസിഡന്റ്) എൽബി അഗസ്റ്റ്യൻ (യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ്). ബീന സണ്ണി (മെമ്പർ) ഡി പ്രസാദ് ഭക്തിവിലാസ്, എം.എ ജോസ് മണക്കാട്ടുമറ്റം, അലക്സി തെങ്ങുംപള്ളിക്കുന്നേൽ, ജയ്മോൻ മുടിയാരത്ത്, എന്നിവർ ആശംസകൾ അർപ്പിക്കുകയും, റ്റെസിബെന്നി (മണ്ഡലം വൈസ് പ്രസിഡന്റ്) യോഗത്തിന് കൃതജ്ഞതയും അർപ്പിച്ചു.

Advertisment