Advertisment

കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ് ഇന്ത്യയിൽ നടക്കുന്നത് - എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

ദേശിയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ സമിതി ജില്ലയിൽ നടത്തിവരുന്ന വാഹന ജാഥക്ക് കുറവിലങ്ങാട്ട് നൽകിയ സ്വീകരണ യോഗത്തിൽ ജാഥ ക്യാപ്റ്റൻ എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു പ്രസംഗിക്കുന്നു

കുറവിലങ്ങാട്: ഇന്ത്യയിൽ കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നതെന്ന് എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു. ദേശിയ പണിമുടക്കിന് മുന്നോടിയായി ജില്ലയിൽ നടന്നു വരുന്ന വാഹന ജാഥക്ക് കുറവിലങ്ങാട്ട് നൽകിയ സ്വീകരണം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദേഹം.

അധികാരം നിലനിർത്താനും പിടിച്ചടക്കാനും കോർപ്പറേറ്റുകളുടെ സഹായത്തോടെ ജാതി രാഷ്ട്രിയമാണ് ബി.ജെ.പി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ തകരാറിലാക്കി. തൊഴിൽ മേഖല പൂർണ്ണമായും നാശത്തിൻ്റെ വക്കിലാണന്നും വി.ബി ബിനു പറഞ്ഞു.

സി.ഐ.ടി.യു. നേതാവ് റ്റി.എൻ.എസ് ഇളയത് അദ്ധ്യഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ പി.വി പ്രസാദ്, സി.ഐ.റ്റി.യു ജില്ലാ ജോ. സെക്രട്ടറി വി.കെ. സുരേഷ് കുമാർ, എ.ഐ.റ്റി.യു.സി നേതാക്കളായ അഡ്വ. വി.കെ. സന്തോഷ് കുമാർ, ബാബു കെ. ജോർജ്, ഐ.റ്റി.യു.സി നേതാക്കളായ സാബു പുതുപ്പറമ്പിൽ, എം.എൻ ദിവാകരൻ നായർ , സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ. എം മോഹനൻ, എം.എസ്. സുരേഷ്, സണ്ണി ആനാലിൽ, ജോജോ ആളോത്ത്, സി.പി.എം നേതാവ് സദാനന്ദ ശങ്കർ, എ.ഡി. കുട്ടി, കെ.പി. വിജയൻ, എന്നിവർ പ്രസംഗിച്ചു.

Advertisment