Advertisment

ഒടുവിൽ പാലാ മരിയ സദനത്തിന് സ്വന്തമായി കുടിവെള്ളവും... ഉദ്ഘാടനം നാളെ 

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

 

Advertisment

publive-image

പാലാ: ഇരുപത്തിമൂന്ന് വർഷമായി ലോറിയിൽ കുടിവെള്ളമെത്തിച്ച് ദൈനംദിന പ്രവൃത്തികൾ ചെയ്തു വന്നിരുന്ന മരിയ സദനത്തിന് ഒടുവിൽ സ്വന്തമായി കുടിവെള്ളമെത്തുകയാണ്. പാലാ റോട്ടറി ക്ലബ്ബ് എൻ്റെ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ സംരംഭം പാലാ മരിയ സദനത്തിൽ നിന്നും രണ്ട് കി. മീറ്റർ മാറി ളാലം തോടിനോടു ചേർന്നുള്ള സ്ഥലത്താണ് പുതിയതായി കിണർ നിർമ്മിച്ച് കുടിവെള്ളം ലഭ്യമാക്കുന്നത്.

ഡോ.ബി പിൻ തെരുവിൽ അദ്ദേഹത്തിൻ്റെ പിതാവ് പ്രൊഫ. ടി.ജെ.ജോസഫിൻ്റെ ഓർമ്മയ്ക്കായി സൗജന്യമായി നല്കിയ സ്ഥലത്താണ് കിണർ നിർമ്മിച്ചിരിക്കുന്നത്. മുപ്പത്തി മൂന്നു ലക്ഷം രൂപ മുതൽ മുടക്കിയാണ് റോട്ടറി ക്ലബ്ബ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം റോട്ടറി ക്ലബ്ബ് മരിയ സദനത്തിൽ നിർമ്മിച്ചിരിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാൻ്റിൻ്റെ രണ്ടാം ഘട്ട നിർമ്മാണവും പൂർത്തിയാക്കും.

പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ നിർവ്വഹിക്കും. വെഞ്ചരിപ്പു കർമ്മം കിഴതടിയൂർ പള്ളി വികാരി ഫാ.തോമസ് പനയ്ക്കക്കുഴി നിർവ്വഹിക്കും. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണറുമാരായ ഡോ. തോമസ് വാവാനിക്കുന്നേൽ, ജോസഫ് മാത്യു, അസി. ഗവർണർ ഡോ.മാത്യു തോമസ്, ക്ലബ്ബ് പ്രസിഡൻ്റ് റെജി ജേക്കബ്, സെക്രട്ടറി ജോഷി വെട്ടുകാട്ടിൽ റോട്ടറി ഭാരവാഹികൾ, പദ്ധതിയുടെ സംഘാടകർ തുടങ്ങിയവർ സംസാരിക്കും.

Advertisment