Advertisment

'ജല ഗ്രാമം' പരിപാടിയുമായി അകലക്കുന്നം ഗ്രാമപഞ്ചായത്ത്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

അകലക്കുന്നം: എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പു വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ സാധ്യതകളും സവിശേഷതകളും പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ "ജല ഗ്രാമം" എന്ന പേരിൽ സ്പെഷ്യൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

എല്ലാ കുടിവെളള പദ്ധതികളുടെയും വിപുലീകരണവും ശക്തിപ്പെടുത്തലും ചർച്ച ചെയ്യപ്പെടുന്ന പരിപാടിയിൽ എല്ലാ കുടിവെള്ള പദ്ധതികളുടെയും ഭാരവാഹികൾ, ഓപ്പറേറ്റർമാർ, കുടുംബശ്രീ, ഗ്രന്ഥശാല, ക്ലബ്, റസിഡൻസ് അസോസിയേഷൻ, സ്വാശ്രയ സംഘം തുടങ്ങി വിവിധ രാഷ്ടീയ , സാമൂഹ്യ, സന്നദ്ധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കണം.

Advertisment