Advertisment

മേലുകാവ് ഗ്രാമപഞ്ചായത്തിലെ പയസ്മൗണ്ട്-പട്ടിക്കുന്ന് പാറ-തോട്ടത്തിമല റോഡ് യാഥാർത്ഥ്യമാക്കി - കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ജനത്തിന് നല്കിയ തിരഞ്ഞെടുപ്പ് വാഗ്ദാനം  60 വർഷം പഴക്കമുള്ള മേലുകാവ് ഗ്രാമപഞ്ചായത്തിലെ പയസ്മൗണ്ട്-പട്ടിക്കുന്ന് പാറ-തോട്ടത്തിമല റോഡ് യാഥാർത്ഥ്യമായി. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് രണ്ട് മേഖലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് യാഥാർഥ്യമാക്കിയത്.

നിർമ്മാണം പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു. ചടങ്ങിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിൻസി ടോമി, തോമസ് സി വടക്കേൽ, ബിജു സോമൻ എന്നിവർ പങ്കെടുത്തു.

തോട്ടത്തിമല റോഡ് ബന്ധിപ്പിച്ച് നവീകരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പ്രദേശവാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അഡ്വ: ഷോൺ ജോർജ് അറിയിച്ചു.

Advertisment