Advertisment

ഇന്ധനവില വർദ്ധനവ്; സിപിഐ ലോക്കൽ കമ്മിറ്റിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ഏപ്രില്‍ 9 ന് കുറവിലങ്ങാട്ട് ധര്‍ണാ സമരം നടത്തുന്നു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്: പെട്രോളിയം ഉത്പന്നങ്ങളുടെ അമിതമായ വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് സിപിഐ ലോക്കൽ കമ്മിറ്റിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ഏപ്രില്‍ 9 ശനിയാഴ്ച വൈകുന്നേരം 4.30 ന് കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻ്റിൽ ധർണ്ണാ സമരം നടത്തുന്നു.

സിപിഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എൻ.എം. മോഹനൻ ഉദ്ഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി ജോജോ ആളോത്ത് അദ്ധ്യക്ഷത വഹിക്കും. നേതാക്കളായ കെ. വിജയൻ , എ. എൻ. ബാലകൃഷ്ണൻ, പി.എൻ ശശി, തോമസ് ജോസഫ്, സി.വി. സത്യൻ. ജോഷി ഇടത്തനാൽ , വി.എസ്. രതീഷ്, റ്റി.പി. റെജി, കെ.കെ. രാജൻ, സന്ദീപ് സത്യൻ, പി.എം. മാത്യു, ദിലീപ് മങ്കടപ്രായിൽ, പി.എൻ.തമ്പി , ലൈജു ജോസഫ്, തങ്കപ്പൻ വട്ടക്കുന്നേൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ സജികുമാർ എന്നിവർ പ്രസംഗിക്കും.

Advertisment