Advertisment

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ ടൗണിലും സമീപ പഞ്ചായത്തുകളിലും "ഉറവ" തെരുവുനാടകം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ സവിശേഷതകളും മീനച്ചിൽ നദീജല ഉച്ചകോടിയുടെ ആശയങ്ങളും ജനസമക്ഷം അവതരിപ്പിക്കുന്നതിനായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ ടൗണിലും സമീപ പഞ്ചായത്തുകളിലും "ഉറവ" തെരുവുനാടകം സംഘടിപ്പിച്ചു.

നദി പുനരുജ്ജീവനത്തിന്റെയും ജല സംരക്ഷണ, ശുചിത്വ പരിപാലനത്തിന്റേയും ആശയങ്ങൾ ഉൾക്കൊള്ളിച്ച് റഷീദ് പാങ്ങോടിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം പ്ലാനറ്റ് കേരളയുടെ കലാസംഘമാണ് "ഉറവ " അവതരിപ്പിച്ചത്.

രാവിലെ പത്തിന് ടൗൺ പ്രൈവറ്റ് ബസ്റ്റാന്റിൽ ഡി.വൈ.എസ്.പി ഷാജു ജോസ് " ഉറവ " യുടെ അവതരണോദ്ഘാടനം നിർവ്വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

അസി.ഡയറക്ടർ ഫാ.ജോസഫ് താഴത്തു വരിക്കയിൽ, പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ, സി.വൈ.എം.എൽ പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട്ട്, പ്രോജക്ട് ഓഫീസർമാരായ എ.ബി.സെബാസ്‌റ്റ്യൻ, ഷീബാ ബെന്നി എന്നിവർ പ്രസംഗിച്ചു.

കെ.സതീഷ് , പി.വി.ജോർജ് പുരയിടം, ജോസ് നെല്ലിയാനി, ജോയി വട്ടക്കുന്നേൽ, മാനുവൽ ആലാനി, എബിൻ ജോയി, ജയ് മോൻ പുത്തൻപുരയ്ക്കൽ, ആഷ്ലി ജോസ് , സാന്ദ്ര ആന്റണി തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Advertisment