Advertisment

രാമപുരം ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിയുടെ പരാജയം, കോട്ടയം ജില്ലയിൽ പദ്ധതി നിർവ്വഹണത്തിൽ 71 പഞ്ചായത്തുകളിൽ രാമപുരം പഞ്ചായത്ത്‌ 70-ാം സ്ഥാനത്ത് ! കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തി : കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്‌ സുജയിൻ കളപ്പുരക്കൽ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

രാമപുരം: 2021-22 വാർഷിക പദ്ധതി നിർവ്വഹണത്തിൽ കോട്ടയം ജില്ലയിൽ ആകെയുള്ള 71 പഞ്ചായത്തുകളിൽ രാമപുരം ഗ്രാമപഞ്ചായത്ത് 70-ാം സ്ഥാനത്ത്, ഇതുവഴി രാമപുരം പഞ്ചായത്തിന് 1.25 കോടി രൂപയാണ് നഷ്ടപ്പെട്ടത്.

രാമപുരം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായിമയുടേയും നേർസാക്ഷ്യമാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്‌ സുജയിൻ കളപ്പുരക്കൽ ആരോപിച്ചു.

കോട്ടയം ജില്ലയിൽ തന്നെ ജനസംഖ്യയിലും വരുമാനത്തിലും ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് രാമപുരം ഗ്രാമപഞ്ചായത്ത്. അത്തരമൊരു വലിയ പഞ്ചായത്തിൽ വികസനത്തിനും ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി മാർച്ച്‌ 31ന് മുന്നേ വിനിയോഗിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയത് ഭരണ സമിതിയുടെ കുത്തഴിഞ്ഞ ഭരണ - വികസന നയങ്ങളുടെ അടയാളമാണെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.

മുൻ കാലങ്ങളിലെ ഭരണസമിതികൾ പദ്ധതി നിർവ്വഹണത്തിൽ ജില്ലയിൽ മുൻപന്തിയിൽ സ്ഥാനം പിടിച്ചിരുന്നതാണ്. കൂടാതെ പഞ്ചായത്തിന്റെ മുൻകാല പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതും പ്രവർത്തനങ്ങൾക്ക് അവാർഡുകൾ ലഭിക്കുകയും, കിലയുടെ ബുക്കിൽ പോലും ഇടംനേടി പഠനകേന്ദ്രമാക്കിയ പഞ്ചായത്തായിരുന്നു രാമപുരം ഗ്രാമപഞ്ചായത്ത്.

ഇവയിൽ ക്ഷീര, കാർഷിക, വിദ്യാഭ്യാസ, കുടിവെള്ള മേഖലകളുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. അത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഒരു പഞ്ചായത്താണ് നിലവിൽ ജില്ലയിൽ ഏറ്റവും പിന്നിലായി എന്നത് ശ്രദ്ധേയം.

Advertisment