Advertisment

പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ വ്യാപാരി വ്യവസായി സമിതി പാലാ ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ ധർണ്ണ നടത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

പാലാ: അടിക്കടിയുള്ള പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ഹെഡ് പോസ്‌റ്റോഫീസിന്റെ മുൻപിൽ ധർണ്ണ നടത്തി.

ഗ്യാസ് സിലിണ്ടറും സിലിണ്ടറിന്റെ മുകളിലായി കറുത്ത റിബൺ കെട്ടിയ ബൊക്കെയും മുൻപിൽ സ്ഥാപിച്ചുകൊണ്ടു നടത്തിയ ധർണ്ണ സി.ഐ റ്റി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ഷാർളി മാത്യു ഉദ്ഘാടനം ചെയ്തു. കൊവിഡ് മൂലം നട്ടംതിരിയുന്ന ജനതയെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം സ്വകാര്യ കമ്പനിയിൽ നിന്നും കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരി വ്യവസായി സമിതി ഏരിയാ സെകട്ടറി രാജു ജോൺ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു.

സമിതി നേതാക്കളായ സിബി തോട്ടുപുറം, അജിത് കുമാർ, അശോക് കുമാർ പൂവക്കുളം, ജാന്റീഷ് എം.റ്റി, അനൂപ് റ്റി.ഓ, ദീപു സുരേന്ദ്രൻ, എം.ആർ. രാജു, എ.ബി. റഹിം, ഗുരുപ്രസാദ് എന്നിവർ സംസാരിച്ചു.

Advertisment