Advertisment

പതിനഞ്ച് ദിവസം മുൻപ് ടാർ ചെയ്ത മുളക്കുളം പഞ്ചായത്ത് ഓഫീസിന് മുൻവശമുള്ള റോഡ് ഒറ്റമഴയിൽ ഒഴുകിപ്പോയി !

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

കഴിഞ്ഞ ദിവസം ചെയ്ത മഴയിൽ ടാറിങ് ഒഴുകിപ്പോയ പെരുവ ടാക്സി സ്റ്റാൻസ് - പഞ്ചായത്ത്പടി റോഡ്

പെരുവ: പതിനഞ്ച് ദിവസം മുൻപ് ടാർ ചെയ്ത റോഡ് ഒറ്റമഴയിൽ ഒഴുകിപ്പോയി ! മുളക്കുളം പഞ്ചായത്ത് ഓഫീസിന് മുൻവശമുള്ള പെരുവ ടാക്സി സ്റ്റാൻഡ് - പഞ്ചായത്ത്പടി ബൈപാസ് റോഡാണ് ബുധനാഴ്ച പെയ്ത മഴയിൽ ഇളകിപ്പോയത്.

publive-image

പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 250 മീറ്റർ ദൂരത്തിൽ ഏകദേശം 5 ലക്ഷം രൂപാ ചിലവഴിച്ചാണ് റോഡ് ടാർ ചെയ്തത്. പത്ത് വർഷം മുൻപ് ചെയ്ത ടാറിങ്ങിന് മുകളിലൂടെ ചെയ്ത റീടാറിംങാണ് പൊളിത്ത് പോയത്.

publive-image

കൈ കൊണ്ട് ഇളക്കിയാൽ പൊളിഞ്ഞ് പോകുന്ന ടാറിങ്ങിൽ വൻ അഴിമതിയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ വിജിലൻസിന് പരാതി നൽകുമെന്നും നാട്ടുകാർ പറയുന്നു.

Advertisment