Advertisment

കാരുണ്യ നിലാവായി ബാബു ചാഴികാടൻ അനുസ്മരണം. ബാബുവിന്റെയും ജോളിയുടെയും മക്കൾക്ക് പുതിയ വീട് എന്ന സ്വപ്നം യാഥാർഥ്യമായി; 31-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വീട് നിർമിച്ചു നൽകി ബാബു ചാഴികാടൻ ഫൗണ്ടേഷൻ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കുറുപ്പന്തറ: ബാബു ചാഴികാടന്റെ 31-ാം ചരമവാര്ഷികത്തോടനുബന്ധിച്ച് ബാബു ചാഴികാടൻ ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീടിന്റെ വെഞ്ചരിപ്പ് കോട്ടയം അതിരൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെയും, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെയും കാർമികത്വത്തിൽ നടത്തി. വീടിന്റെ താക്കോൽ ദാനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിച്ചു.

2021 മെയിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ ബാബു ജോളി ദമ്പതികളുടെ മക്കളായ മക്കളായ ചിഞ്ചു, ബിയ, അൻജു, റിയ മരിയ എന്നിവർക്കും ഇവരുടെ ഇപ്പോഴത്തെ രക്ഷകർത്താവും ഭിന്നശേഷികാരിയുമായ പിതൃസഹോദരി ഷൈബിക്കും ആണ് പുതിയ ഭവനം നിർമ്മിച്ച് നൽകിയത്.

ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപിയുടെ ഇടപെടലാണ് പുതിയ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്.

വീട് വെഞ്ചരിപ്പിനെത്തുടർന്ന് നടന്ന ബാബു ചാഴികാടൻ അനുസ്മരണ സമ്മേളനത്തിൽ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഗവൺമെൻറ് ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി അനുസ്മരണ പ്രഭാഷണം നടത്തി.

ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ അഡ്വക്കേറ്റ് ജോബ് മൈക്കിൾ, അഡ്വഅഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വക്കേറ്റ് പ്രമോദ് നാരായണൻ, അഡ്വക്കേറ്റ് മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി, സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, പിഎം മാത്യു എക്സ് എംഎൽഎ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പിവി സുനിൽ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ, ഫൗണ്ടേഷൻ അംഗങ്ങളായ ഡോക്ടർ കുര്യാസ് കുമ്പളക്കുഴി, പ്രൊഫസർ ബാബു പൂഴിക്കുന്നേൽ, റോയി മാത്യു എന്നിവർ പ്രസംഗിച്ചു.

ബാബു ചാഴികാടന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട് വെഞ്ചരിപ്പിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു. വാരിമുട്ടം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ഇന്നലെ രാവിലെ 9.00 ന് വാരിമുട്ടം ബാബു ചാഴികാടൻ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്‌ഘാടനം ചെയ്തു.

തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ തോമസ് ചാഴികാടൻ എം പി, കേരള കോൺഗ്രസ് എം ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ്‌ ഇടവഴിക്കൽ, ജോസഫ് ചാമക്കാല, റോയ്‌സ് ചിറയിൽ, ബൈജു മാതിരമ്പുഴ, സണ്ണി ചാത്തുകുളം, ജോഷി ഇലഞ്ഞിയിൽ, സിബി വെട്ടൂർ, ജോസ്‌ കുറുമുള്ളൂർ, രാജേഷ് ചാണ്ടി, എൻ എ മാത്യു, തോമസ്‌ കോട്ടൂർ, ജിൻസ് കുരിയൻ എന്നിവരും പാർട്ടിയുടെ വിവിധ പോഷക സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Advertisment