Advertisment

ഇന്ത്യയിലെയും വിദേശത്തെയും പ്രൊഫഷണല്‍ കോഴ്സുകളിലേയ്ക്കുള്ള അഡ്മിഷനുകളുമായി 'ആവേ മരിയ എജ്യൂക്കേഷന്‍ പ്ലാനേഴ്സ്' കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കാഞ്ഞിരപ്പള്ളി: ഇന്ത്യയിലും വിദേശത്തും പ്രൊഫഷണല്‍ കോഴ്സുകളിലേയ്ക്ക് അഡ്മിഷന്‍ ചെയ്തു കൊടുക്കുന്ന 'ആവേ മരിയ എജ്യൂക്കേഷന്‍ പ്ലാനേഴ്സ്' എന്ന സ്ഥാപനം കാഞ്ഞിരപ്പള്ളി അക്കര പള്ളിയ്ക്കു സമീപം പ്രവര്‍ത്തനം ആരംഭിച്ചു.

publive-image

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോസമ്മ തോമസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ആവേ മരിയ എജ്യൂക്കേഷന്‍ പ്ലാനേഴ്സിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

publive-image

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, കിന്‍ഫ്ര ഫിലിം പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജുകുട്ടി ആഗസ്തി, കങ്ങഴ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.എം മാത്യു ആനിത്തോട്ടം, കാര്‍ഷിക ബാങ്ക് പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്പറ, മെമ്പര്‍മാരായ ജോളി മടുക്കക്കുഴി, വിമല ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എ ഷെമീര്‍, റിജോ വാളാന്തറ, വി.പി രാജന്‍, ഡയറക്ടര്‍മാരായ അജു പനയ്ക്കല്‍, റൂബിന്‍ ഇലവുങ്കല്‍ എന്നിവര്‍ സംബന്ധിച്ചു.

publive-image

ഇന്ത്യയിലും വിദേശത്തുമുള്ള എംബിബിഎസ്, നഴ്സിംങ്ങ്, മറ്റ് പ്രൊഫഷണല്‍കോഴ്സുകള്‍ എന്നിവയിലേയ്ക്കുള്ള അഡ്മിഷനുകളാണ് സ്ഥാപനം ചെയ്തു കൊടുക്കുന്നത്.

Advertisment