ജെയിംസ് കോലടിയുടെ സംസ്‌കാരം ചൊവ്വാഴ്ച നൈല്‍സിലുള്ള മേരിഹില്ലില്‍

ബെയ് ലോണ്‍ എബ്രഹാം
Friday, January 12, 2018

കോട്ടയം:  കിടങ്ങൂര്‍ കോലടിയില്‍ (ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ്) റിട്ട : പ്രൊഫസര്‍ ജോസ് – ആലീസ് (കൂവാക്കാട്ടില്‍) ദമ്പതികളുടെ പുത്രന്‍ ജെയിംസ് കോലടിയില്‍ (38) ചിക്കാഗോയില്‍ വ്യാഴാഴ്ച നിര്യാതനായി.

ചിക്കാഗോയിലെ മലയാളി – ക്‌നാനായ – സ്‌പോര്‍ട്‌സ് മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു ജെയിംസ് കോലടി. ഭാര്യ സ്‌നേഹ പാലാ വെട്ടുകല്ലേല്‍ പരേതനായ ജോസ് പീറ്ററിന്റയും റ്റെസ്സി ജോസിന്റെയും മകളാണ്. മൂന്ന് കുട്ടികള്‍ – അലിസിയ ,ജോസഫ് ,റ്റെസ്സിയ. പിങ്കി , പ്രീതി , പ്രിയങ്ക എന്നിവര്‍ സഹോദരങ്ങള്‍ ആണ്.

പൊതുദര്‍ശനം തിങ്കളാഴ്ച വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെ ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കാത്തോലിക് പള്ളിയില്‍.

സംസ്‌കാര ശുശ്രുഷകള്‍ ചൊവ്വാഴ്ച രാവിലെ 9 :30 ന് വി : കുര്ബാനയോട് കൂടി സെന്റ് മേരിസ് ക്‌നാനായ ദേവാലയത്തില്‍ നടത്തും തുടര്‍ന്ന് നൈല്‍സിലുള്ള ക്‌നാനായ സെമിത്തേരില്‍ (MaryHill) സംസ്‌കരിക്കും.

×