Advertisment

വലിയ വിമാന സർവീസ്‌ പുനരാരംഭിക്കാൻ കേരള സർക്കാർ മുൻ കൈ എടുക്കണം - മലബാർ ഡെവലപ്പ്മെന്റ് കോർഡിനേഷൻ കമ്മിറ്റി

New Update

publive-image

Advertisment

കോഴിക്കോട്: അംഗികൃത നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ പൈലറ്റ് നും സഹപൈലറ്റ് നും വീഴ്ച പറ്റിയതാ ണ് പ്രധാന കാരണം എന്നാണ് എയർ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) റിപ്പോർട്ടിൽ സൂചിപിക്കുന്നത്.

ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 7 ലെ കോഴിക്കോട് വിമാന അപകട ത്തിന്റെ പേരിൽ നിർത്തലാക്കിയ എയർ ഇന്ത്യ,സൗദ്യ എയർ ലൈൻസ് ,എമി രേറ്റ്സ്‌ വിമാന സർവീസുകളും മറ്റു അന്തർ ദേശിയ -ദേശീയ സർ വീസുകൾ പുനരാരംഭിക്കുന്നതിനും ഹജ്ജ്ജ്‌ പുറപ്പെടൽ കേന്ദ്രം പുനഃ സ്ഥാപിക്കുന്നതിനും കേരള മുഖ്യ മന്ത്രിയും ജനപ്രതിനിധികളും എയർ പോർട്ട് ഉപദേശക സമിതിയും ബന്ധപ്പെട്ട സഘടനകളും സിവിൽ ഏവിയേഷൻ മിനിസ്ട്രി ,ഡി.ജി.സി.എ, എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യ, വിമാന കമ്പനികൾ മറ്റു ബന്ധപ്പെട്ടവരിൽ സമ്മർദം ചെലുത്തണം എന്ന് മലബാർ ഡെവലപ്‌മന്റ്‌ കോർഡിനേഷൻ കമ്മിറ്റി ചെയർമാനും വിമാനത്താവള ഉപദേശക സമിതി അംഗവുമായ ഷെവ:സി.ഇ ചാക്കുണ്ണി, ജനറൽ കൺവീനറും വയനാട് ചേബർ പ്രസിഡൻ്റ് ജോണി പാറ്റാണി, കൺവീനർ മാരായ ഇ .പി .മോഹൻദാസ് ,പി .ഐ .അജയൻ എന്നിവർ അഭ്യർത്ഥിച്ചു .

വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യ-സാങ്കേതിക പോരായ്മകൾ അപകടത്തിന് കാരണം ആയി റിപ്പോർട്ടിൽ പറയുന്നില്ല.എന്നിട്ടും ഡി.ജി.സി.എ യുടെ നിർദേശങ്ങൾ ഭൂരിഭാഗവും എയർപോർട്ടിൽ നടപ്പാക്കി കഴിഞ്ഞു.

കോവിഡുമൂലം സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ചുരുങ്ങിയ നിരക്കിൽ യാതാ ടിക്കറ്റ് ലഭിക്കുന്നതിനും കാർഗോ കയറ്റുമതി-ഇറക്കുമതി നിരക്ക് കുറയ്ക്കുന്നതിനും മലബാറിൻ്റെ സമഗ്ര വികസനത്തിനും കോഴിക്കോട് വിമാനത്താവളത്തിൻ്റ നഷ്ട്ടപ്പെട്ട പ്രതാപം വിണ്ടെടുക്കുന്നതിനും യോജിച്ചു പ്രവർത്തിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.

നിർത്തലാക്കിയ വിമാന സർവീസ് പുനരാരംഭിക്കുന്നതും ഭൂമി ഏറ്റെടുത്ത് ഉള്ള വികസനവും തമ്മിൽ ബന്ധിപ്പിച്ച് നിർത്താലാക്കിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് അനന്തമായി നീട്ടി കൊണ്ട്പോവാൻ അവസരം നൽകരുത് എന്നും എയർപ്പോർട്ട് ഉപദേശക സമിതി യോഗം എത്രയും പെട്ടെന്ന് വിളിച്ച് ഈ ആവശ്യങ്ങൾ ചർച്ച ചെയ്ത് അധികാരികളിൽ എത്തിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

kozhikode news
Advertisment