Advertisment

കോഴിക്കോട് നിരോധിത പുകയില ശേഖരവുമായി യുവാവ് അറസ്റ്റിൽ

New Update

publive-image

കോഴിക്കോട്: മുക്കത്ത് വൻനിരോധിത പുകയില ശേഖരവുമായി യുവാവ് അറസ്റ്റിൽ. അരീക്കോട് സ്വദേശി കൊടക്കാട്ട് ഇസ്ഹാഖാനാണ് പോലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ കയ്യിൽ നിന്നും മൂവായിരത്തോളം നിരോധിത ഹാൻസ് പാക്കറ്റും പോലീസ് കണ്ടെത്തി.

കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ ഓടത്തെരുവിൽ വെച്ചാണ് ഇസ്ഹാനെ പോലീസ് പിടികൂടുന്നത. മുക്കം പോലീസിന്റേതാണ് നടപടി. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു

NEWS
Advertisment