Advertisment

കോഴിക്കോട്, വിൽപനയ്ക്കായി കൊണ്ടുവന്ന 1.6 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

New Update

publive-image

Advertisment

കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന 1.6 കിലോഗ്രാം കഞ്ചാവ് സഹിതം ഒരാൾ അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ വില്ലേജിൽ കണ്ണങ്കര ദേശത്ത് നൊടിയത്ത്മീത്തൽ വീട്ടിൽ ഹാരിസ് സി.കെ (45) എന്നയാളെയാണ് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്​പെക്ടർ ശരത്ത് ബാബുവിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ്​ പാർട്ടി അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ചേളന്നൂർ കണ്ണങ്കര ഭാഗത്തുള്ള യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഹാരിസ് മുൻപും കഞ്ചാവ് വില്‍പ്പന നടത്തിയതിന് പിടിക്കപ്പെട്ടയാളാണ്.

പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഹാരിസിന്‍റെ മൊബൈൽ ഫോൺ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് സൈബർ വിങ്ങുമായി ചേർന്ന് എക്സൈസ്​ അന്വേഷണം നടത്തിവരികയാണ്.

കഞ്ചാവ് കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം.  കഞ്ചാവിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ഈർജ്ജിതമാക്കിയതായി എക്സൈസ് സംഘം അറിയിച്ചു.

NEWS
Advertisment