Advertisment

ദീർഘകാലം 'മലയാളചലച്ചിത്ര കാണികൾ' (മക്കൾ) സംഘടനയുടെ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ച ബോണി ഓസ്റ്റിൻ ചാൾസിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

New Update

publive-image

Advertisment

കോഴിക്കോട്: ദീർഘകാലം മലയാളചലച്ചിത്ര കാണികൾ (മക്കൾ) സംഘടനയുടെ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ച ബോണി ഓസ്റ്റിൻ ചാൾസിന്റെ നിര്യാണത്തിൽ മക്കൾ സംഘടനയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. സംഘടനയുടെ കോഴിക്കോട് ഓഫീസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷെവലിയർ. സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.

അസോസിയേഷന്റെ മിഠായിത്തെരുവിലെ ഓഫീസ് ദീർഘകാലം നിലനിർത്തുന്നതിനുള്ള കേസ് ഉൾപ്പെടെ സംഘടന നിരവധി പ്രതിസന്ധികൾ നേരിട്ടപ്പോൾ അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച ഭാരവാഹിയായിരുന്നു അദ്ദേഹമെന്ന് അധ്യക്ഷപ്രസംഗത്തിൽ പ്രസിഡണ്ട് അനുസ്മരിച്ചു.

മാത്യു മുലപ്പാട്ട് അനുസ്മരണ പ്രഭാഷണം നടത്തി.അസോസിയേഷൻ ഭാരവാഹികളായ കട്ടയാട് വേണുഗോപാൽ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, പി. ഐ. അജയൻ, കുന്നോത്ത് അബൂബക്കർ, ജോഷി പോൾ പി, സി വി ജോസി, പി. സി. മാത്യു എന്നിവർ സംസാരിച്ചു.

Advertisment