Advertisment

പി.ടി തോമസിന്‍റെ നിര്യാണത്തില്‍ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അനുശോചിച്ചു

New Update

publive-image

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും ശ്രീനാരായണ ഗുരുദേവനെ നെഞ്ചിലേറ്റിയ തികഞ്ഞ മതേതരത്വവാദിയും തൃക്കാക്കര എംഎല്‍എയും ആയ പി.ടി തോമസിന്‍റെ നിര്യാണത്തില്‍ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അനുശോചിച്ചു.

ലോകസഭയില്‍ ദൈവദശകം ദേശിയ പ്രാര്‍ത്ഥനയാക്കാനും ഗുരുവിന്റെ നാണയം പുറത്തിറക്കാനും ഗുരുദേവകൃതികള്‍ എല്ലാ ഭാഷകളിലേക്കും തര്‍ജ്ജിമചെയ്യാനും ശക്തമായി വാദിച്ച ശ്രീനാരായണീയനായിരുന്നു അദ്ദേഹം. ഈ വിയോഗം അപ്രതീക്ഷിതവും ഏറെ ദു:ഖകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment