Advertisment

കരിപ്പൂരിൽ സ്വർണവേട്ട; ക്യാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്; കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. ജിദ്ദയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി സ്വർണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തു.1690 ഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്.

കോഴിക്കോട് സ്വദേശികളായ കാപ്പാട് മരയ്‌ക്കാരകത്ത് അബ്ദുൾ ഖയൂം, കെടാവൂർ അബ്ദുൾ മജീദ് എന്നിവരാണ് സ്വർണം കടത്തിയത്. സ്വർണ മിശ്രിതം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അബ്ദുൾ ഖയൂമിൽ നിന്ന് 846 ഗ്രാമും, അബ്ദുൾ മജീദിൽ നിന്ന് 844 ഗ്രാമും സ്വർണ മിശ്രിതവുമാണ് കണ്ടെടുത്തത്.

Advertisment