Advertisment

കോഴിക്കോട് ഒരേ ഷാളിൽ യുവാവും പത്താംക്ലാസ് വിദ്യാർത്ഥിനിയും തൂങ്ങിമരിച്ച നിലയിൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവിനേയും പത്താം ക്ലാസ് വിദ്യാർത്ഥിനിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ്, താമരശ്ശേരി സ്വദേശി ശ്രീലക്ഷ്മി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം.

താമരശ്ശേരി കോരങ്ങോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തിക്കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ അറ്റത്താണ് ഇരുവരും തൂങ്ങിമരിച്ചത്.

അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് പരിശോധനകൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment