Advertisment

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളുടെ ചാലകശക്തിയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ; ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനായി സ്റ്റീഫൻ ജോർജ് ചാർജെടുത്തു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളുടെ ചാലകശക്തിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ. ന്യൂനപക്ഷ വികസനധനകാര്യ കോർപ്പറേഷൻ ചെയർമാനായി ചാർജ് എടുത്ത സ്‌റ്റീഫൻ ജോർജ് എക്സ് എംഎൽഎയെ അനുമോദിക്കാനായി ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളം മതസൗഹാർദത്തിൻ്റെ നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങളിൽ വിശ്വസിക്കുന്ന ആളുകൾ ഒരുമയോടെ പ്രവർത്തിക്കുന്നു. മതേതരത്വത്തിന് കോട്ടം സൃഷ്ടിക്കാൻ പല കോണുകളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. എല്ലാവരും ചേർന്ന് ഒരുമയോടെ അതിനെ ചെറുക്കണം. എംഎൽഎ എന്ന നിലയിൽ പ്രവർത്തന പരിചയം ഉള്ള സ്റ്റീഫൻ ജോർജിന് കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി മാറ്റാൻ കഴിയുമെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.

പിടിഎ റഹിം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ കാരാട്ട് റസാക്ക് എക്സ് എംഎൽഎ, ഡോ.ഹുസൈൻ മടവൂർ, ഓ.പി.എം അഷ്റഫ്, കെ.ജെ ദേവസ്യ, ടി.എം ജോസഫ്, പി.എം. ജോണി, കുര്യാക്കോസ് പ്ളാപറമ്പിൽ, ജോയി കൊന്നക്കൽ, അഡ്വ: കുശലകുമാരൻ, അഡ്വ: റോണി മാത്യു, എം.ഡി സുനിൽ ചാക്കോ, കെ.കെ നാരായണൻ എന്നിവർ പ്രസംഗിച്ചു.

ഏറെ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത പദവിയിൽ പ്രവർത്തിക്കുമെന്ന് സ്റ്റീഫൻ ജോർജ് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. ന്യൂനപക്ഷവിഭാഗങ്ങളുടെ ക്ഷേമത്തിനായി കോർപ്പറേഷൻ കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

മുൻ എംഎൽഎയും കേരളാ കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ സ്റ്റീഫൻ ജോർജ് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനായി. കോഴിക്കോട്ടെ ഹെഡ് ഓഫീസിലെത്തിയാണ് ചുമതല ഏറ്റത്.

കോർപ്പറേഷൻ എം.ഡി സുനിൽ ചാക്കോ ബൊക്കെ നല്കി സ്വീകരിച്ചു. കോട്ടയം ജില്ലയിൽ ഓണംതുരുത്ത് പൂതത്തിൽ കുടുംബാംഗമായ സ്റ്റീഫൻ പ്രീഡിഗ്രി കാലഘട്ടത്തിൽ വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയത്. കേരള വിദ്യാർഥി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡൻ്റ്, യൂത്ത്‌ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടി പദവികൾ വഹിച്ചു.

ഇപ്പോൾ കേരളാ കോൺഗ്രസ് എം സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടി ആയി പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്ക് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് എഫ്.സി സിസിസി വൈസ് പ്രസിഡൻറ് പദവി 2000 വഹിച്ചു.

2001 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ നിന്ന് വിജയിച്ച് നിയമസഭാംഗമായി. രണ്ട് പോസ്റ്റ് ഗ്രാജുവേഷൻ ബിരുദവും നേടിയിട്ടുണ്ട്. ബി എഡ് പാസായി കൈപ്പുഴ സെൻ്റ് ജോർജ് സ്കൂളിൽ അധ്യാപകനായി. രണ്ട് വർഷം മുമ്പ് വിരമിച്ചു. വിദ്യാഭ്യാസ പരിഷ്കരണം ഒരുരൂപ രേഖ എന്ന പുസ്തകം രചിച്ചു. ഭാര്യ ജിജിമോൾ മാത്യു. മക്കൾ സ്റ്റീവ് ജി സ്റ്റീഫൻ, സ്റ്റെഫി ജി സ്റ്റീഫൻ, സ്റ്റെയ്സി ജി സ്റ്റീഫൻ.

Advertisment