Advertisment

എൻസിഡിസി 'പ്രഥമശുശ്രൂഷകൾ' എന്ന വിഷയത്തില്‍ സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: പ്രഥമശുശ്രൂഷകൾ എന്ന വിഷയത്തിന് എൻസിഡിസി സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഓറിയോൺ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.

സിസ്റ്റർ സുജാത (നഴ്സിംഗ് സൂപ്രണ്ട് ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായവർക്ക് എല്ലാവർക്കും പങ്കെടുക്കാം. മാർച്ച്‌ 17ന് വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് സെമിനാർ.

സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ+91 81380 00385(സംഘാടക ). വെബ്സൈറ്റ് http://www.ncdconline.org

Advertisment